മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ നിലമ്പൂർ എക്‌സൈസ് റേഞ്ച് ഓഫീസർക്ക് വെടിയേറ്റു

മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസർക്ക് വെടിയേറ്റു. എക്‌സൈസ് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ മനോജിനാണ് വെടിയേറ്റത്. വാണിയമ്പലത്തുവെച്ചാണ് സംഭവം.

തിരുവനന്തപുരത്ത് കോടികളുടെ ഹാഷിസ് പിടിച്ച കേസിൽ മുങ്ങിയ ജോർജ്കുട്ടി എന്ന പ്രതി വാണിയമ്പലത്തെ ഭാര്യ വീട്ടിലെത്തിയപ്പോഴോണ് വിവരമറിഞ്ഞ് എക്‌സൈസ് സംഘം ഇയാളെ പിടികൂടാനെത്തിയത്. വാതിൽ തുറന്ന ഉടൻ നാലു റൗണ്ട് വെടിവെക്കുകയായിരുന്നു. റെയ്ഞ്ച് ഓഫീസറുടെ കാലിനാണ് വെടിയേറ്റത്. വണ്ടൂർ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. മുൻപ് പൊലീസ് ഇൻസ്‌പെക്ടറെ കുത്തിയ കേസിലും പ്രതിയാണ് ജോർജ്കുട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top