അവതാറിന് ആ പേര് നിർദ്ദേശിച്ചത് താനാണ്; ചിത്രത്തിൽ അവസരം ലഭിച്ചിട്ടും അഭിനയിച്ചില്ല; വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ ഗോവിന്ദ

ജെയിംസ് കാമറൂണിൻ്റെ ബ്രഹ്മാണ്ഡ ചിത്രം അവതാറിൽ തനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നുവെന്ന് ബോളിവുഡ് നടൻ ഗോവിന്ദ. എന്നാല്‍ 410 ദിവസം ദേഹത്ത് ചായം പൂശി നില്‍ക്കണം എന്നുള്ളതുകൊണ്ട് താന്‍ ആ പ്രോജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രത്തിന് അവതാര്‍ എന്ന പേര് നിര്‍ദേശിച്ചത് താനാണെന്നും അത് ജെയിംസ് കാമറൂണിന് ഇഷ്ടപ്പെടുകയും ചെയ്തുവെന്നും ഗോവിന്ദ അവകാശപ്പെട്ടു. സിനിമ ഷൂട്ടിംഗ് പൂർത്തിയാവാൻ ഏഴു വർഷമെങ്കിലും എടുക്കുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും 8, 9 വർഷങ്ങൾക്കു ശേഷമാണ് ചിത്രം റിലീസായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സിനിമ സൂപ്പര്‍ ഹിറ്റാകും എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ അത് ചിത്രീകരിക്കാന്‍ ഏഴ് വര്‍ഷം എടുക്കുമെന്നായിരുന്നു എന്റെ വിലയിരുത്തല്‍. നടക്കാന്‍ വലിയ ബുദ്ധുമുട്ടുള്ള കാര്യമാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു’- ഗോവിന്ദ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here