ജമ്മുകാശ്മീരിൽ പാക് വെടിവെയ്പ്പ്; ഒരു ജവാന് വീരമൃത്യു

വെടിനിർത്തൽ ലംഘിച്ച് ജമ്മുകാശ്മീരിലെ താങ്ധർ മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. നായ്ക് കൃഷൻ ലാൽ (34) ആണ് കൊല്ലപ്പെട്ടത്.
നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദർബാനി മേഖലയിലാണ് പാക്കിസ്ഥാൻ സൈനികർ വെടിവെപ്പ് നടത്തിയത്.

തുടർന്ന് ഇന്ത്യൻ സൈന്യവും തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ രണ്ട് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങളുണ്ടായതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top