ഉന്നാവോ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

വാഹനാപകടത്തിൽ പരുക്കേറ്റ് ലക്‌നൗവിലെ ആശുപത്രിയിൽ കഴിയുന്ന ഉന്നാവോ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തനിക്കും ,കുടുംബത്തിനും ഭീഷണി ഉണ്ടെന്ന് കാണിച്ച് പെൺകുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയ്ക്ക് അയച്ച കത്ത് പുറത്തുവന്നു.ആരോപണം നേരിടുന്ന എംഎൽ എ കുൽദീപ് സെൻഗാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നതായി ഉത്തർപ്രദേശ് ബി.ജെപി അദ്യക്ഷൻ പ്രതികരിച്ചു
കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നാൽപത് മണിക്കൂറായി മരണത്തോട് മല്ലിടുകയാണ് പെൺകുട്ടി. ശ്വാസകോശത്തിൽ ഉണ്ടായ രക്തസ്രാവം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. അടുത്ത 48 മണിക്കൂർ നിർണ്ണായകമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ബി ജെ പി എം എൽ എ കുൽദീപ് സെൻഗാറാണ് അപകടത്തിന് പിന്നിലെന്ന കുടുംബത്തിന്റെ ആരോപണം വീണ്ടും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.കേന്ദ്ര ആഭ്യന്തര അമിത് ഷാ വിശദ്ധീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.അടിയന്തര പ്രമേയത്തിന് നോട്ടീസിന് അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുഭ്തമായി. എം എൽ എ കുൽദീപ് സെൻഗാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നതായി ഉത്തർ പ്രദേശ് ബി ജെ പി അദ്യക്ഷൻ സ്വാന്ദ്ര ദേവ് സിംഗ് പ്രതികരിച്ചു.
ലക്‌നൗ ബി.ജെപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ദേശീയ വനിതാ കമ്മീഷൻ കമ്മിഷൻ അംഗങ്ങളും സമാജ് വാദി പാർട്ടി അദ്യക്ഷൻ അഖിലേഷ് യാദവും ആശുപത്രിയിൽ സന്ദർശനം നടത്തി.എം എൽ എ യുടെ അനുയായികളുടെ ഭീഷിണി ഉണ്ടെന്ന് കാട്ടി ഈ മാസം 12 ന് സുപ്രി കോടതി ചീഫ് ജസ്റ്റിസിന് പെൺകുട്ടി അയച്ച കത്ത് പുറത്ത് വന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ കുടുംബാംക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷിണി ഉണ്ടെന്ന് കത്തിൽ പരാമർശം ഉണ്ട്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാർശ ഉത്തർ പ്രദേശ് സർക്കാർ കേന്ദ്ര സർക്കാറിന് കെമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here