മുടവൂർ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ

മുവാറ്റുപുഴ മുടവൂർ പള്ളിയിൽ യാക്കോബായ വിഭാഗവും ഓർത്തഡോക്‌സ് വിഭാഗവും തമ്മിൽ സംഘർഷാവസ്ഥ. രാവിലെ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗക്കാരെ യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിൽ പ്രാർത്ഥനാ യജ്ഞം നടത്തി തടഞ്ഞു.

സ്ഥലത്ത് പൊലീസ് എത്തി ഓർത്തഡോക്‌സ് വിഭാഗക്കാരോട് പിരിഞ്ഞ് പോകാൻ ആവശ്യപെട്ടു. ആർഡിഒ ,ഡപ്യൂട്ടി കളക്ടർ എന്നിവർ സ്ഥലത്തെത്തി ഓർത്തഡോക്‌സ് വിഭാഗക്കാരുമായി ചർച്ച നടത്തി. തുടർന്ന് യാക്കോബായ പള്ളിക്ക് മുന്നിലായുള്ള ഓർത്തഡോക്‌സ് വിഭാഗത്തിന്റെ പള്ളിയിലേക്ക് വിശ്വാസികൾ മാറി. ഓർത്തഡോക്‌സ് വിശ്വാസികൾ സ്ഥലത്ത് തന്നെ തമ്പടിക്കുന്നതിനാൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസും തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top