കർണാടകയിൽ ടിപ്പു ജയന്തി ആഘോഷങ്ങൾ യെദിയൂരപ്പ സർക്കാർ റദ്ദാക്കി

കർണാടകയിൽ മുൻ കോൺഗ്രസ് സർക്കാർ കൊണ്ടു വന്ന ടിപ്പു ജയന്തി ആഘോഷങ്ങൾ ബിജെപി സർക്കാർ അവസാനിപ്പിച്ചു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ഇതിന് പിന്നാലെ ടിപ്പു ജയന്തി ആഘോഷങ്ങളെല്ലാം റദ്ദാക്കി കൊണ്ട് കർണാടക സാംസ്‌കാരിക വകുപ്പ് സർക്കുലർ ഇറക്കിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് 2015 ൽ ടിപ്പു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

Read Also; കർണാടകയിൽ ഗവർണറെ ഉപയോഗിച്ച് ബിജെപി നടത്തിയ അട്ടിമറിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.സി വേണുഗോപാൽ

മുൻ വർഷങ്ങളിലെല്ലാം ഇതിനെതിരെ ബിജെപി രംഗത്തു വരുകയും ചെയ്തിരുന്നു. കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബി.എസ് യെദിയൂരപ്പ സർക്കാർ അധികാരത്തിലെത്തിയതിന് തൊട്ടു പിന്നാലെയാണ് ടിപ്പു ജയന്തി ആഘോഷങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top