കഫേ കോഫി ഡേ ഉടമയുടെ മൃതദേഹം കണ്ടെത്തി

കഫേ കോഫി ഡേ ഉടമയുടെ മൃതദേഹം കണ്ടെത്തി. ഉടമ സിദ്ധാർത്ഥയുടെ മൃതദേഹമാണ് കണ്ടെത്തിയത്.  നേത്രാവതി നദിയിൽ നിന്നും  മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വെൻലോക്ക് ആശുപത്രിയിലാണ് മൃതദേഹമുള്ളത്.  ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം ചിക്മംഗഌരിലേക്ക് മൃതദേഹം കൊണ്ടു പോകും.

ഇന്നലെയാണ് സിദ്ധാർത്ഥയെ മംഗലാപുരത്ത് നിന്നും കാണാതായത്. സിദ്ധാർത്ഥ കുടുംബത്തിനെഴുതിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. നന്നായി അധ്വാനിച്ചിട്ടും പ്രതീക്ഷിച്ച ലാഭം നേടാൻ സാധിച്ചില്ലെന്നും, എന്നെ വിശ്വസിച്ചവരെയെല്ലാം ഞാൻ നിരാശരാക്കിയെന്നും കത്തിൽ പറയുന്നു. ഏറെ നാൾ താൻ പൊരുതിയെന്നും ഇന്ന് താൻ തോൽക്കുകയാണെന്നും സിദ്ധാർത്ഥ പറയുന്നു.

കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാർഥ കത്തിൽ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More