മുത്തലാഖ് ബിൽ മുസ്ലീം സ്ത്രീകൾക്ക് ലഭിച്ച സ്വാതന്ത്ര്യമെന്ന് ശ്രീധരൻ പിള്ള

മുത്തലാഖ് ബിൽ മുസ്ലീം സ്ത്രീകൾക്ക് ലഭിച്ച സ്വാതന്ത്ര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ബില്ലിൽ നിന്ന് വിട്ടു നിന്നതോടെ കോൺഗ്രസ് ദുർബലമായെന്നും മുത്തലാഖ് ബില്ലിനെ എതിർക്കുന്നവർ കാലത്തെ പുറകോട്ട് വലിക്കുന്നവരാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ചാവക്കാട്ടെ കോൺഗ്രസുകാരന്റെ കൊലപാതകത്തിന് കാരണം എസ്ഡിപിഐയോട് രണ്ട് മുന്നണികളും സ്വീകരിച്ച നിലപാടാണ്. വോട്ട് ബാങ്ക് പ്രീണനമാണ് ഇത്തരം കൊലപാതകങ്ങളിലേക്ക് നയിക്കുന്നതെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top