“നിനക്കെന്താ പ്രാന്താണോ?”; രണ്ടാം റണ്ണിനോടിയ വഹാബിനോട് അഫ്രീദിയുടെ മറുപടി: വീഡിയോ

കാനഡ ഗ്ലോബൽ ടി-20 ടൂർണമെൻ്റിൽ മുൻ ദേശീയ താരങ്ങളുടെ മികച്ച പ്രകടനങ്ങൾ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ യുവരാജായിരുന്നു താരമെങ്കിൽ ഇന്നലെ മുൻ പാക് താരം ഷാഹിദ് അഫ്രീദിയായിരുന്നു വാർത്തകളിൽ നിറഞ്ഞത്. 40 പന്തുകളിൽ 81 റൺസെടുത്ത അഫ്രീദിയുടെ ഇന്നിംഗ്സിൻ്റെ മികവിൽ ബ്രാംപ്റ്റൻ വോൾവ്‌സ് എഡ്മോണ്ടൻ റോയൽസിനെതിരെ വിജയിച്ചിരുന്നു. മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിറ്റെ ഷതാരം വഹാബ് റിയാസുമായി അഫ്രീദി നടത്തിയ ഒരു സംഭാഷണം വൈറലായി. അതിൻ്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
ഇന്നിംഗ്സിൻ്റെ അവസാന പന്തിലായിരുന്നു സംഭവം. പന്ത് ലോങ്ങ് ഓഫിലേക്കടിച്ച അഫ്രീദി ഒരു റൺ ഓടിയെടുത്തു. ഇതിനിടെ രണ്ടാം റണ്ണിനോടാം എന്നു പറഞ്ഞ് ക്രീസ് വിട്ടിറങ്ങാൻ ഭാവിച്ച പാക്ക് താരം വഹാബ് റിയാസിനോടായിരുന്നു അഫ്രീദിയുടെ ചോദ്യം: “നിനക്കെന്താ പ്രാന്താണോ? ആര് പന്തെറിയും?” എന്നായിരുന്നു അഫ്രീദിയിടെ ചോദ്യം. എന്തായാലും വീഡിയോ വൈരലാണ്.
മത്സരത്തിൽ 10 ബൗണ്ടറികളും അഞ്ച് സിക്സറുകളും അടക്കമായിരുന്നു അഫ്രീദിയുടെ ഇന്നിംഗ്സ്. ഈ ഇന്നിംഗ്സിൻ്റെ ബലത്തിൽ ബ്രാംപ്റ്റൻ വോൾവ്‌സ് 20 ഓവറിൽ അടിച്ചെടുത്തത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207. ബൗളിംഗിൽ പാക്ക് താരം ക്യാപ്റ്റൻ മുഹമ്മദ് ഹഫീസിനെ പുറത്താക്കി ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത അഫ്രീദി തന്നെയായിരുന്നു കളിയിലെ താരവും. 27 റൺസിനായിരുന്നു വോൾവ്‌സിൻ്റെ ജയം.
— Liton Das (@BattingAtDubai) 29 July 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here