യന്ത്രത്തകരാറ്; ചൈനയിലെ വാട്ടർ തീം പാർക്കിലുണ്ടായ രാക്ഷസത്തിരമാലയിൽ പെട്ട് 44 പേർക്ക് പരിക്ക്: വീഡിയോ

വ​ട​ക്ക​ൻ ചൈ​ന​യി​ലെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 44 പേ​ർ​ക്ക് പ​രി​ക്ക്. ഷൂ​യു​ണ്‍ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ർ​ക്കി​ലെ കൃ​ത്രി​മ സ​മു​ദ്ര​ത്തി​ലെ തി​ര​മാ​ല​യി​ൽ അ​ക​പ്പെ​ട്ടാ​യിരുന്നു അപകടം. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

തി​ര​മാ​ല കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ക്കു​ന്ന യ​ന്ത്ര​ത്തി​ലു​ണ്ടാ​യ ത​ക​രാ​ർ മൂ​ലം വ​ലി​യ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെന്നാണ് പ്രാഥമിക നിഗമനം. പലരുടെയും വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. മറ്റു ചിലർക്ക് ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുകളേറ്റു. പൂളിൽ നീന്തുന്ന ആളുകളെ തലകീഴായി മറിച്ചിടുന്ന കൂറ്റൻ തിരമാലയുടെ ദൃശ്യം വീഡിയോ ദൃശ്യങ്ങളിൽ കാണാം. കാലുകൾ മുറിഞ്ഞ് പലരും നിലത്ത് കിടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് രണ്ട് ദിവസത്തേക്ക് പാ​ർ​ക്ക് അ​ട​ച്ചു. പൂളിൻ്റെ തകരാർ പരിഹരിച്ച് അടുത്ത ദിവസം തന്നെ വീണ്ടും പാർക്ക് തുറക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top