എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം

പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം. ആത്മമഹത്യാ കുറിപ്പില്‍ പറയുന്ന ഡെപ്യൂട്ടി കമാന്റന്റ് സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഭാര്യ സജിനി ആവശ്യപ്പെട്ടു. ആത്മഹത്യാ കുറിപ്പിലെ കൈപ്പട കുമാറിന്റേത് തന്നെയാണെന്നും കുടുംബം സ്ഥിരീകരിച്ചു. സംഭവത്തില്‍ എസ്‌സി- എസ്ടി കമ്മീഷന്‍ ജില്ലാകളക്ടറോടും എസ്പിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കുമാറിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഭാര്യ സജിനി പൊലീസിനെതിരെ വീണ്ടും രംഗത്തെത്തിയത്. കുമാറിനെ മര്‍ദ്ധിച്ച് കൊന്നതാണോ എന്ന് സംശയമുണ്ട്. പിന്നീട് ശരീരം റെയില്‍വേ ട്രാക്കില്‍ കൊണ്ടുവന്നിട്ടതാകാം. ആത്മഹത്യ കുറിപ്പില്‍ പറയുന്ന ഡിസി സുരേന്ദ്രന്‍ അടക്കമുള്ളയാളുകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്നും ക്വാര്‍ട്ടേഴ്‌സ് ഉടന്‍ ശരിയാകുമെന്നും പറഞ്ഞ്.വിളിച്ചയാള്‍ പിന്നീട് ആത്മഹത്യ ചെയ്‌തെങ്കില്‍ അതിന് തക്കതായ കാരണമുണ്ടാകും.ഈ അന്വേഷണത്തില്‍ തൃപ്തരല്ല. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് പരാതി നല്‍കും. നാളെ എസ് പി യെ നേരില്‍ കാണുമെന്നും കുമാറിന്റെ കുടുംബം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top