കുമാറിന്റെ മരണത്തിന് കാരണക്കാരായ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍

കുമാറിന്റെ മരണത്തിന് കാരണക്കാരായ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യയും കുടുംബാംഗങ്ങളും പാലക്കാട് പൊലീസ് മേധാവിക്ക് പരാതി നല്‍കി.
അന്വേഷിച്ച് ഉചിതമായ നടപടി എടുക്കുമെന്ന് എസ്പി ഉറപ്പു നല്‍കി എന്ന് കുടുംബാംഗങ്ങള്‍. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് എന്നും ജുഡീഷ്യല്‍ അന്വേഷണമാണ് ആവശ്യമെന്നും കുമാറിന്റെ ഭാര്യ സജിനി വ്യക്തമാക്കി.

കുമാറിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഭാര്യ സജിനി പൊലീസിനെതിരെ വീണ്ടും രംഗത്തെത്തിയത്. കുമാറിനെ മര്‍ദിച്ച് കൊന്നതാണോ എന്ന് സംശയമുണ്ട്. പിന്നീട് ശരീരം റെയില്‍വേ ട്രാക്കില്‍ കൊണ്ടുവന്നിട്ടതാകാം. ആത്മഹത്യ കുറിപ്പില്‍ പറയുന്ന ഡിസി സുരേന്ദ്രന്‍ അടക്കമുള്ളയാളുകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

കഴിഞ്ഞ ദിവസം മൃതദേഹം കിടന്നിരുന്ന ലക്കിടി റെയില്‍ സ്റ്റേഷനു സമീപം പാളത്തിനരികില്‍ നിന്ന് കുമാറിന്റെ ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു. കുമാറിനും ക്യാമ്പില്‍ പീഡനങ്ങള്‍ വ്യക്തമാക്കുന്നതാണ് കത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന. കത്തിലെ കയ്യക്ഷരം കുമാറിന്റേതാണെന്ന് ഭാര്യ സജിനി തിരിച്ചറിഞ്ഞു. തന്നെ മാനസികമായി പീഡിപ്പിച്ച ചില ഉദ്യോഗസ്ഥരുടെ പേര് കത്തില്‍ പരമര്‍ശിക്കുന്നുണ്ട്.

പാലക്കാട് കല്ലേക്കാട് എആര്‍ ക്യാംമ്പിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്നു കുമാറിനെ ജൂലൈ 25നാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top