എസ്ഡിപിഐയെ കേരളത്തിൽ വളർത്തിയത് സിപിഐഎമ്മാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

MULLAPALLY RAMACHANDRAN

എസ്ഡിപിഐയെ കേരളത്തിൽ വളർത്തിയത് സിപിഐഎമ്മാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ ഇടതുമുന്നണിക്കായിരുന്നെന്നും അഭിമന്യുവിന്റെ കൊലയാളികളെ പിടിക്കാൻ പോലും സാധിക്കാത്ത സിപിഐഎം ഇപ്പോൾ മലർന്ന് കിടന്ന് തുപ്പുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read Also; പ്രളയ സെസ് ഏർപ്പെടുത്തിയ ദിവസം തന്നെയുള്ള സമ്പത്തിന്റെ നിയമനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല

എ.സമ്പത്തിന്റെ നിയമനം ആർഭാടമാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയായേ കാണാൻ സാധിക്കുകയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകർ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയ ചാവക്കാട് പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തെയും പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെയും കെപിസിസി അധ്യക്ഷൻ ഇന്ന് രാത്രി സന്ദർശിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top