Advertisement

അമ്പലവയൽ മർദനം; ഒരാൾ പിടിയിൽ

August 1, 2019
Google News 0 minutes Read

അമ്പലവയൽ മർദനക്കേസിൽ ആരാൾ പിടിയിൽ. സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്ത കുമാറാണ് പിടിയിലായത്.

തിരുവനന്തപുരത്ത് നിന്നുമാണ് കുമാർ പിടിയിലായത്. ഇന്ന് സ്റ്റേഷനിൽ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തും. ഇയാളെ കഴിഞ്ഞ ദിവസം കേസിൽ പ്രതി ചേർത്തിരുന്നു. സജീവാനന്ദന്റെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

ജൂലൈയിലാണ് ദമ്പതികൾക്ക് അമ്പലവയൽ ടൗണിൽവെച്ച് മർദനമേറ്റത്. യുവതിയേയും യുവാവിനേയും അമ്പലവയൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സജീവാനന്ദൻ ക്രൂരമായാണ് മർദിച്ചത്. ദമ്പതിമാരെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സജീവാനന്ദൻ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here