കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്രപ്രതിനിധികൾക്ക് അനുമതി

തടവിൽ കഴിയുന്ന കുൽദൂഷൺ ജാദവിന് നയതന്ത്ര സഹായത്തിന് പാക്കിസ്ഥാന്റെ അനുമതി. നാളെ കുൽദൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കാണ് അനുമതി നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവനുസരിച്ചാണ് പാക്കിസ്ഥാന്റെ നടപടി. അതേ സമയം ഇന്ത്യയെ പാക്കിസ്ഥാൻ ഈ കാര്യം അറിയിച്ചിട്ടുണ്ടെന്നും നിലപാട് എടുത്തിട്ടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതി മുന്നോട്ട് വെച്ച മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് അനുമതി പരിശോധിച്ച് വരികയാണെന്നും രവീഷ് കുമാർ പറഞ്ഞു.
കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകുമെന്ന് നേരത്തെ തന്നെ പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു. നടപടി ക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്നും , അവകാശങ്ങൾ എന്തൊക്കെയാണെന്ന് കുൽഭൂഷണെ അറിയിച്ചെന്നും പാകിസ്ഥാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെ തുടർച്ചയായാണ് പാക്കിസ്ഥാന്റെ നടപടി.
2016 മാർച്ചിൽ ഇറാനിൽ നിന്നാണ് ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച 49 കാരനായ കുൽഭൂഷണെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം മെയ് ആദ്യം വധശിക്ഷയ്ക്ക് വിധിയ്ക്കുകയും ചെയ്തു. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. എന്നാൽ ഈ വർഷം അന്താരാഷ്ട്ര നീതിന്യായ കോടതി കുൽഭൂഷന്റെ വധശിക്ഷ തടഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here