17കാരിയോട് പരാജയപ്പെട്ടു; താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണിൽ നിന്ന് സെയ്ന പുറത്ത്

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ സൈ​ന നെ​ഹ്‌​വാ​ളി​ന് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. 17 വ​യ​സു​കാ​രി​യാ​യ ജ​പ്പാ​ന്‍റെ സ​യാ​കാ ത​കാ​ഹാ​ഷി​യാ​ണ് സൈ​ന​യെ അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ർ: 21-16, 11-21, 14-21.

ആ​ദ്യ ഗെ​യിം 21-16ന് ​നേ​ടി​യ ശേ​ഷ​മാ​ണു സൈ​ന പ​ത​റി​യ​ത്. ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച ജാ​പ്പ​നീ​സ് കൗ​മാ​ര​താ​രം തു​ട​ർ​ച്ച​യാ​യ ര​ണ്ടു ഗെ​യി​മു​ക​ളും പി​ടി​ച്ചെ​ടു​ത്തു. 48 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ട​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top