ഉന്നാവ് കേസുകളുടെ വിചാരണ ലഖ്‌നൗവിൽ നിന്ന് മാറ്റും; അന്വേഷണ ഉദ്യോഗസ്ഥൻ 12 മണിക്ക് ഹാജരാകണമെന്ന് സുപ്രീം കോടതി

sc asks to consider to allow news programs in private fm

ഉന്നാവ് കേസുകളുടെ വിചാരണ ലഖ്‌നൗവിൽ നിന്ന് മാറ്റും. ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളാണ് ലഖ്‌നൗവിൽ നിന്ന് മാറ്റുക. കേസ് ഇന്ന് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് വിചാരണക്കോടതി മാറ്റുമെന്ന സൂചന നൽകിയത്. ഉന്നാവ് പീഡനവും പരാതിക്കാരിയുടെ വാഹനാപകടവും ഉൾപ്പെടെയുള്ള കേസുകളാണ് ലഖ്‌നൗവിൽ നിന്ന് മാറ്റുക. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനോട് അടിയന്തരമായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഹാജരാകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തില്ലെന്നും കേസ് നാളെ പരിഗണിക്കണമെന്നും സോളിസിറ്റർ ജനറൽ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് 12 ന് ഹാജരാകാൻ നിർദേശം നൽകിയത്. അന്വേഷണത്തിലെ പുരോഗതി സംബന്ധിച്ച സമഗ്ര വിവരം സിബിഐ കൈമാറണമെന്നും ആവശ്യമെങ്കിൽ ചേംബറിൽ വിഷയം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top