അടിച്ചു ഫിറ്റായി ഞെക്കിയ ബട്ടൺ മാറിപ്പോയി; കിടപ്പറ രംഗങ്ങൾ ലൈവ്: അബദ്ധം പിണഞ്ഞ് ഫുട്ബോൾ താരം

വെള്ളമടിച്ചു ഫിറ്റായി അബദ്ധത്തിൽ സ്വന്തം കിടപ്പറ രംഗങ്ങൾ ലൈവായി സ്ട്രീം ചെയ്ത് ഫുട്ബോൾ താരം. മുന്‍ ടോട്ടനം താരമായ ക്ലിന്റണ്‍ ജേയ്ക്കിനാണ് ഈ ഭീമാബദ്ധം സംഭവിച്ചത്. സ്നാപ്പ് ചാറ്റ് ലൈവിലൂടെയായിരുന്നു ക്ലിൻ്റണ് അബദ്ധം സംഭവിച്ചത്. ഇതിലൂടെ ആയിരക്കണക്കിന് ആളുകളാണ് ക്ലിന്റന്റെ കിടപ്പറ രംഗങ്ങള്‍ ലൈവായി കണ്ടത്.
ഫുട്ബോൾ ക്ലബ്ബായ ഡൈനാമോ മോസ്‌കോയുടെ പുതിയ കരാര്‍ ലഭിച്ചതിന്റെ ആഘോഷത്തിലായിരുന്നു 25കാരനായ ക്ലിന്റണ്‍. നന്നായി മദ്യപിച്ചിരുന്ന താരം തന്റെ പുതിയ കരാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഗൂഗിളില്‍ വായിക്കാന്‍ ശ്രമിക്കവെയാണ് അബദ്ധം സംഭവിച്ചത്. അറിഞ്ഞയുടൻ ക്ലിന്റണ്‍ വിഡിയോ പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും നിരവധിപ്പേർ ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞിരുന്നു.
താന്‍ മദ്യലഹരിയിലായിരുന്നുവെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നുമായിരുന്നു ക്ലിന്റന്റെ പ്രതികരണം. ഗൂഗിളില്‍ വാര്‍ത്തകള്‍ നോക്കുന്നതിനിടെ അബദ്ധത്തില്‍ സ്നാപ്ചാറ്റ് സ്റ്റോറി ഓണാകുകയായിരുന്നെന്നും ക്ലിന്റൺ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here