ഭീകരാക്രമണ ഭീഷണി; അമർനാഥ് തീർത്ഥാടകർ എത്രയും വേഗം കാശ്മീരിൽ നിന്ന് മടങ്ങണമെന്ന് നിർദേശം

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടകർ കാശ്മീരിൽ നിന്ന് എത്രയും വേഗം മടങ്ങിപ്പോകാൻ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തീർത്ഥാടകർ എത്രയും വേഗം മടങ്ങാൻ നിർദേശം നൽകിയിരിക്കുന്നത്. അമർനാഥ് തീർത്ഥാടകരെ  ഭീകരർ ലക്ഷ്യം വെച്ചിരുന്നതായും ഭീകരർക്ക് ഇതിനായി പാക്കിസ്ഥാൻ സഹായം നൽകുന്നുണ്ടെന്നും കരസേനാ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

Read Also; അമർനാഥ് യാത്ര തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചിരുന്നു : കരസേന

തീർത്ഥയാത്രാ പാതയിൽ പാക്കിസ്ഥാൻ നിർമ്മിത കുഴിബോംബുകളടക്കം സൈന്യം കണ്ടെത്തുകയും ചെയ്തിരുന്നു. പാതയ്ക്ക് സമീപം ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മുൻകരുതലായി തീർത്ഥാടകരോട് യാത്ര അവസാനിപ്പിച്ച് മടങ്ങാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top