ഭൂമിക്ക് സമാനമായ വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ച് നാസ

ഭൂമിക്ക് സമാനമായ വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ച് നാസ. ജിജെ 357ഡി എന്ന് പേർ നൽകിയിരിക്കുന്ന ഈ ഗ്രഹം 31 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. അധികം ചൂടും തണുപ്പമല്ലാത്ത പ്രദേശത്താണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ജലത്തിന്റെ അംശം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

നാസയുടെ ഗ്രഹം കണ്ടെത്താൻ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പായ ടെസ്സ് (ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ്) ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങളാണ് കണ്ടെത്തിയത് – ജിജെ 357എ, ജിജെ 357ബി, ജിജെ 357 ഡി. ഇതിൽ 357ഡി-ആണ് താരം. കാരണം കൂട്ടത്തിൽ വാസയോഗ്യമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത് ജിജെ 357ഡി എന്ന ഗ്രഹത്തെയാണ്.

ഭൂമിയേക്കാൾ ഭാരമുണ്ട് ജിജെ 357ഡി-ക്ക്. 31 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹം ഗോൾഡിലോക്ക് സോണിലാണ് കാണപ്പെട്ടത്.

അധികം ചൂടോ തണുപ്പോ ഇല്ലാത്ത വാസയോഗ്യമായ ഗ്രഹങ്ങളാണ് ഗോൾഡിലോക്ക് സോണിലുണ്ടാകുക. ഗ്രഹത്തിൽ കട്ടികൂടിയ അന്തരീക്ഷമാണ് ഉള്ളതെങ്കിൽ, ഗ്രഹത്തെ ചൂടാക്കാൻ പാകത്തിന് ആവശ്യമായ താപം പിടിച്ചെടുക്കാൻ ജിജെ 357ഡിക്ക് ആകുമെന്നും അതുകൊണ്ട് തന്നെ ദ്രവ രൂപത്തിലുലള്ള ജലം ഇവിടെ കാണപ്പെട്ടേക്കാമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം ഈ കണ്ടുപിടുത്തത്തെ നോക്കി കാണുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
19 പേർ മരിച്ചു
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More