പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർ പുറത്തിറങ്ങി

ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർ പുറത്തിറങ്ങി. കൊച്ചി ലുലുമാളിൽ നടന്ന ചടങ്ങിൽ മോഹൻലാലാണ് ട്രെയിലർ റിലീസ് ചെയ്തത്. ഇതേ സമയം തന്നെ മമ്മൂട്ടി,പൃഥിരാജ്, ദിലീപ്, ജയറാം,ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രജിത്ത്, മഞ്ജുവാര്യർ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും ട്രെയിലർ റിലീസ് ചെയ്തു.

ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചുവായി ജോജു ജോർജും ആലപ്പാട്ട് മറിയമായി നൈലാ ഉഷയും പുത്തൻപള്ളി ജോസായി ചെമ്പൻ വിനോദുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കീർത്തന മൂവിസിന്റെ ബാനറിൽ റെജിമോനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15 ന്  തീയേറ്ററുകളിലെത്തും .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top