കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം;ആസിഡൊഴിച്ച ശേഷം കത്തി കൊണ്ട് കുത്തി

കോഴിക്കോട് കാരശ്ശേരിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ദേഹത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. കാരശ്ശേരി സ്വദേശിനി സ്വപ്‌നയ്ക്കാണ് പരിക്കേറ്റത്. വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. യുവതി നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ആദ്യ ഭർത്താവാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top