കെഎംഎംഎല്ലില്‍ നിന്നും മലിന ജലം പുറത്തേക്കൊഴുകുന്നു; പ്രതിക്ഷേധവുമായി നാട്ടുകാര്‍

കൊല്ലം ചവറയിലെ കെഎംഎംഎല്ലില്‍ നിന്നും മലിനജലം പുറത്തേക്കൊഴുക്കുന്ന പൈപ്പ് ചോര്‍ന്ന് രാസമാലിന്യം ജനവാസ മേഖലയിലേക്ക് ഒഴുകി. പന്മന ചിറ്റൂരിലെ ജനവാസ കേന്ദ്രത്തിലേക്കാണ് മലിനജലം ഒഴുകിയെത്തിയത്. റോഡിലും വീട്ടുപരിസരത്തും രാസമാലിന്യം കലര്‍ന്ന ജലം പടര്‍ന്നതോടെ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.

കെഎംഎംഎല്ലിലെ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നും കടലിലേക്ക് മലിനജലമൊഴുക്കുന്ന പൈപ്പിനാണ് ചോര്‍ച്ച സംഭവിച്ചത്. രാസമാലിന്യം കലര്‍ന്ന ജലം ചിറ്റൂരിലെ റോഡിലും പരിസരപ്രദേശങ്ങളിലും വ്യാപിച്ചു. ഇതോടെ പ്രദേശവാസികള്‍ സ്ഥലത്ത് പ്രതിഷേധിച്ചു.

രാസമാലിന്യം ഒഴുകിയെത്തുന്ന സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂര്‍ നിവാസികള്‍ കെഎംഎംഎല്ലിന് മുന്നില്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
ഇതിനിടെയാണ് പൈപ്പിന് ചോര്‍ച്ച സംഭവിച്ച് വീണ്ടും മാലിന്യം പ്രദേശത്ത് വ്യാപിച്ചത്. സര്‍ക്കാരിന്റെ അലംഭാവമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ മലിനജലം ഒഴുക്കുന്നത് കെഎംഎംഎല്‍ നിര്‍ത്തിവെച്ചു. കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ സ്ഥലം സന്ദര്‍ശിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More