ഉന്നാവ് വധശ്രമം; കുൽദീപ് സെൻഗറേയും സഹോദരനേയും സിബിഐ ചോദ്യം ചെയ്യുന്നു

ഉന്നാവ് വധശ്രമക്കേസിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗറിനെയും സഹോദരൻ അതുൽ സിങ്ങിനെയും സിബിഐ ചോദ്യം ചെയ്യുന്നു. ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട് ഇരുവരും റിമാൻഡിൽ കഴിയുന്ന സീതാപൂർ ജയിലിലാണ് ചോദ്യം ചെയ്യൽ.
പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിനെ ഇടിച്ച ട്രക്കിന്റെ ഡ്രൈവറും ക്ലിനറും നൽകിയ മൊഴികളിൽ വൈരുദ്ധ്യം കണ്ടത്തിയിരുന്നു. ഇതേത്തുടർന്നാണ് കുൽദീപ് സെൻഗറിനെയും സഹോദരനെയും ചോദ്യം ചെയ്യാൻ സിബിഐ അന്വേഷണസംഘം തീരുമാനിച്ചത്.
അതേസമയം, കുൽദീപ് സെൻഗറിനെ അനുകൂലിച്ച് മറ്റൊരു ബിജെപി എംഎൽഎ രംഗത്തെത്തിയത് വിവാദമായി. കുൽദീപ് സെൻഗർ കഷ്ടദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാ അതിജീവിച്ചു ജയിലിൽ നിന്ന് പുറത്തുവരുമെന്നുമായിരുന്നു ഹർദോയി എംഎൽഎ ആശിഷ് സിങ് അഷുവിന്റെ പ്രസംഗം. രാജ്യം മുഴുവൻ ഉന്നാവ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഒപ്പം നിൽക്കുമ്പോഴാണ് ബിജെപി എംഎൽഎയുടെ പ്രസംഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here