നിയമലംഘനം; സൗദിയിൽ നിന്ന് ഒമ്പത് ലക്ഷത്തോളം പേരെ നാടുകടത്തി

സൗദിയിൽ മുപ്പത്തിയാറു ലക്ഷത്തിലേറെ നിയമ ലംഘകർ പിടിയിലായി. നിയമലംഘകരെ കണ്ടെത്താനുള്ള പ്രത്യേക കാമ്പയിന്റെ ഭാഗമായി ഒമ്പത് ലക്ഷത്തോളം നിയമലംഘകരെ നാടു കടത്തിയതായും അധികൃതർ വെളിപ്പെടുത്തി.നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയിൽ നടക്കുന്ന പരിശോധനയിൽ വ്യാഴാഴ്ച വരെ 36,10,852 പേർ പിടിയിലായതായി സുരക്ഷാ വിഭാഗം അറിയിച്ചു.

Read Also; സൗദി അറേബ്യയില്‍ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്

28,16,627 താമസ നിയമലംഘകരും, 5,57,346 തൊഴിൽ നിയമലംഘകരും 2,36,879 അതിർത്തി സുരക്ഷാ നിയമലംഘകരുമാണ് പിടിയിലായത്.അതിർത്തി വഴി സൗദിയിലേക്ക് നുഴഞ്ഞു കയറുന്നതിനിടെ 61,125 പേർ പിടിയിലായി. ഇതിൽ 46 ശതമാനം യമനികളും 51 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. നിയമലംഘകർക്ക് സഹായം നൽകിയ 4046 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Read Also; അനുമതിപത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ഇതിൽ 1428 ഉം സ്വദേശികളാണ്. വിദേശികളായ 8,94,983 നിയമലംഘകരെ ഇതിനകം നാടു കടത്തിയിട്ടുണ്ട്. 5,96,859 നിയമലംഘകരെ നാടു കടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. 4,63,041 പേരെ നാടുകടത്താൻ ആവശ്യമായ യാത്രാരേഖകൾ ശരിയാക്കാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2017 നവംബറിൽ ആണ് നിയമലംഘകരെ കണ്ടെത്താൻ പ്രത്യേക കാമ്പയിൻ ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top