ഉന്നാവ് പെൺകുട്ടിക്ക് ന്യുമോണിയ; ആരോഗ്യനില അതീവ ഗുരുതരം

ഗുരുതരാവസ്ഥയിൽ ലഖ്‌നൗവിലെ ആശുപത്രിയിൽ കഴിയുന്ന ഉന്നാവ പെൺക്കുട്ടിക്ക് ന്യുമോണിയ ബാധയും. വൈകുന്നേരം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്ന പെൺകുട്ടിക്ക് ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില വീണ്ടും വഷളായി. അമിത രക്തസമ്മർദ്ദവുമുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നിലമെച്ചമായതിനെ തുടർന്ന് അഭിഭാഷകനെ വെന്റിലേറ്ററിൽ നിന്നും മാറ്റി.

ഇതിനിടെ, ഉന്നാവ പീഡനക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനെയും സഹോദരൻ അതുൽ സിംഗിനെയും സീതാപൂർ ജയിലിലെത്തി സിബിഐ സംഘം ചോദ്യം ചെയ്തു. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിനെ ഇടിച്ച ട്രക്കിന്റെ ഡ്രൈവറും ക്ലീനറും നൽകിയ മൊഴികളിൽ വൈരുദ്ധ്യം കണ്ടത്തിയിരുന്നു. ഇതേത്തുടർന്നാണ് രണ്ടുപേരെയും ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചത്. അതേസമയം, കുൽദീപ് സെൻഗർ കഷ്ടദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാ അതിജീവിച്ചു ജയിലിൽ നിന്ന് പുറത്തുവരുമെന്നുമുള്ള മറ്റൊരു ബിജെപി എംഎൽഎ ആശിഷ് സിംഗ് അഷുവിന്റെ പ്രസംഗം വിവാദമായി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More