രോഹിത് ശർമ്മയ്ക്ക് അർധസെഞ്ച്വറി; വിൻഡീസിന് 168 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യിൽ വെസ്റ്റ് ഇൻഡീസിന് 168 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. രോഹിത് ശർമ്മയുടെ അർധസെഞ്ച്വറിയാണ് (67) ഇന്ത്യയെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്.

ശിഖർ ധവാൻ(23), വിരാട് കോലി (28), ഋഷഭ് പന്ത് (4), മനീഷ് പാണ്ഡേ(6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്രുനാൽ പാണ്ഡ്യ (20)രവീന്ദ്ര ജഡേജ (9) എന്നിവർ പുറത്താകാതെ നിന്നു. വിൻഡീസ് ബൗളിങ് നിരയിൽ ഒഷാനെ തോമസ്, ഷെൽഡൺ കോട്രെൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും കീമോ പോൾ ഒരു വിക്കറ്റുംവീഴ്ത്തി. ആദ്യ മത്സരത്തിലെ അതേ ടീമിനെയാണ് ഇന്ത്യ രണ്ടാം മത്സരത്തിലും ഇറക്കിയിരിക്കുന്നത്. കാംപെലിന് പകരമായി ഖാരി പിയറിയെ ഉൾപ്പെടുത്തിയതാണ് വിൻഡീസ് ടീമിലെ ഏക മാറ്റം. ഇന്നലെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top