Advertisement

ശ്രീറാമിന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചന

August 4, 2019
Google News 1 minute Read

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചന. പരിശോധനാ ലാബിൽ നിന്നുള്ള രക്തപരിശോധനാ ഫലം പൊലീസിനെ അറിയിച്ചു. അനൗദ്യോഗികമായാണ് വിവരം നൽകിയിരിക്കുന്നത്.

Read Also; പലരുടെയും മുഖംമൂടി വലിച്ചു കീറപ്പെട്ടു; ഐഎഎസ്സുകാർക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടിയേരി

വിശദമായ റിപ്പോർട്ട് പൊലീസ് നാളെ ശേഖരിക്കും. വാഹനാപകടമുണ്ടായപ്പോൾ പൊലീസ് ശ്രീറാമിന്റെ രക്തപരിശോധന നടത്താതിരുന്നത് ഏറെ വിവാദമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ മണിക്കൂറുകൾ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തപരിശോധന നടന്നത്. സമയം വൈകും തോറും രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്നതിനാൽ പൊലീസ് ഇതിന് ഒത്താശ ചെയ്യുകയായിരുന്നെന്നും ആരോപണമുയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here