പലരുടെയും മുഖംമൂടി വലിച്ചു കീറപ്പെട്ടു; ഐഎഎസ്സുകാർക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടിയേരി

ഐഎഎസ് വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടായിക്കൂടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഇത്തരം സംഭവങ്ങളിൽ പൊലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സർക്കാർ പ്രത്യേകം പരിശോധിക്കണമെന്നും കോടിയേരി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. പലരുടെയും മുഖംമൂടി വലിച്ചു കീറപ്പെട്ടുവെന്നത് ഈ സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്. സോഷ്യൽ മീഡിയയിലൂടെ വീരപുരുഷൻമാരായി മാറുന്നവരെ പ്രകീർത്തിച്ചവർ ഇപ്പോൾ പശ്ചാത്തപിക്കേണ്ട അവസ്ഥയാണുള്ളതെന്നും  ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഐ എ എസ് വിഭാഗത്തിൽപെട്ട ആളുകൾക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടായിക്കൂട. ഇത്തരം സംഭവങ്ങളിൽ പൊലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സർക്കാർ പ്രത്യേകം പരിശോധിക്കണം.

ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു എന്നത് ഈ സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്. ഏതെല്ലാം തരത്തിലാണ് ഇത്തരത്തിലുള്ള സ്വഭാവമുള്ള ആളുകൾ സമൂഹത്തിൽ വീര പുരുഷൻമാരായി മാറുന്നത്. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഉൾപ്പെടെയുള്ളവർ നേരത്തെ ഇവരെ എങ്ങനെയാണ് പ്രകീർത്തിച്ചത്. അങ്ങനെയുള്ളവർ പശ്ചാത്തപിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top