സോൻഭദ്രയിൽ 10 പേർ വെടിയേറ്റു മരിച്ച സംഭവം; 15 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് നീക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. സോൻഭദ്ര ജില്ലാ മജിസ്‌ട്രേറ്റ് അങ്കിത് അഗൾവാൾ, എസ്.പി സൽമാൻ താജ് പാട്ടീൽ എന്നിവരെയാണ് ചുമതലകളിൽ നിന്ന് നീക്കിയത്.

Read Also; സോൻഭദ്ര കൂട്ടക്കൊല; മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച പത്തു ലക്ഷം രൂപവീതം കൈമാറി

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതായും യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിൽ 8 പേർ ഗസറ്റഡ് ഉദ്യോഗസ്ഥരാണ്. അക്രമം തടയുന്നതിലും അന്വേഷണത്തിലും വീഴ്ച വരുത്തിയതിനാണ് നടപടി. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും യോഗി അറിയിച്ചു.

Read Also; സോൻഭദ്ര കൂട്ടക്കൊലക്കേസ്; പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും

കഴിഞ്ഞ മാസം 17 നാണ് സോൻഭദ്ര ജില്ലയിൽ ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട് ഭൂവുടമയുടെ അനുയായികളും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. തുടർന്ന് നാട്ടുകാർക്ക് നേരെ നടന്ന വെടിവെപ്പിൽ സ്ത്രീകളടക്കം 10 പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top