Advertisement

ഡെൽഹി മെട്രോയിൽ അതീവ ജാഗ്രതാ നിർദ്ദേശം

August 5, 2019
Google News 1 minute Read

കശ്മീർ വിഷയത്തെ തുടർന്ന് പ്രക്ഷേഭങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഡെൽഹി മെട്രോയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സ്റ്റേഷനുകളിൽ സിഐഎസ്എഫിന്റെ കർശന സുരക്ഷാ ചെക്കിംഗിന് ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു.

സ്വാതന്ത്ര്യ ദിനവും കാശ്മീർ വിഷയവും എല്ലാം പരിഗണിച്ചാണ് നിലവിൽ ഡെൽഹി മെട്രോയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. സിഐഎസ്എഫ്, കൗണ്ടർ-ടെറർ റിയാക്ഷൻ ടീം, മറ്റ് സുരക്ഷാ യന്ത്രങ്ങൾ എന്നിവ ഓരോ സ്‌റ്റേഷനുകളിലുമുണ്ട്.

Read Also : എന്താണ് ആർട്ടിക്കിൾ 35എ,370 ?

ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ കീഴിലുള്ള 220 സ്റ്റേഷനുകളിലായി പ്രതിദിനം28 ലക്ഷത്തോളം പേരാണ് ഡെൽഹി, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുര്ഡഗാവോൺ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here