Advertisement

വംശീയ പരാമര്‍ശങ്ങളെ അമേരിക്കന്‍ ജനത തള്ളിക്കളയണമെന്ന് ബറാക് ഒബാമ

August 6, 2019
Google News 0 minutes Read

വംശീയ പരാമര്‍ശങ്ങളെ അമേരിക്കന്‍ ജനത തള്ളിക്കളയണമെന്ന് ബറാക് ഒബാമ. ഏത് നേതാവിന്റെ ഭാഗത്ത് നിന്നായാലും വിദ്വേഷ പ്രസംഗങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഒബാമ പറഞ്ഞു. നേരത്തെ ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ അമേരിക്കയില്‍ ഏറെ വിവാദമായിരുന്നു.

ടെക്‌സസിലും ഒഹായോയിലുമായി നടന്ന ഇരട്ട വെടിവെയ്പിന് പിന്നാലെയാണ് ബരാക് ഒബാമ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. എത്ര വലിയ നേതാവായാലും വെറുപ്പ് പടര്‍ത്തുന്നതോ വംശീയതയെ ലഘൂകരിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് വരുന്നത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഒബാമ പറഞ്ഞു.

അമേരിക്ക ഒരു വിഭാഗത്തിന്റേതെന്ന് മാത്രമാണെന്ന തോന്നല്‍ ജനിപ്പിക്കാനാണ് ഇത്തരത്തിലുള്ള വിവാദപ്രസ്താവനകള്‍ നടത്തുന്നതെന്നും ഒബാമ ആരോപിച്ചു. രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും ഇത്തരം പ്രസ്താവനകള്‍ക്ക് സ്ഥാനമില്ലെന്നും ഒബാമ വ്യക്തമാക്കി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംംശീയ പ്രസ്താവനകളാണ് അമേരിക്കയിലുണ്ടായ വെടിവെയ്പിന്റെ മുഖ്യകാരണമെന്ന വിമര്‍ശനം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ബരാക് ഒബാമയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here