Advertisement

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും അറസ്റ്റിൽ

August 6, 2019
Google News 1 minute Read

ജമ്മു കശ്മീർ പുനഃക്രമീകരണ ബിൽ രാജ്യസഭയിൽ പാസായതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും അറസ്റ്റ് ചെയ്തു.ബില്ലിനെതിരെ കടുത്ത വിമർശനങ്ങളുമായി ഇരു നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

Read Also : ജമ്മു കശ്മീർ വിഭജനം; ബിൽ ലോക്‌സഭ ഇന്ന് പരിഗണിക്കും

ഞായറാഴ്ച രാത്രി മുതൽ വീട്ടുതടങ്കലിൽ ആയിരുന്ന ഇരുവരെയും ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കൂടാതെ മറ്റുചില രാഷ്ട്രീയ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തെരിഗാമി, സജാദ് ലോൺ എന്നിവരടക്കുമുള്ള നേതാക്കളും അറസ്റ്റിലായെന്നാണ് സൂചന.

Read Also : എന്താണ് ആർട്ടിക്കിൾ 35എ,370 ?

സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിലും സുരക്ഷ വർധിപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി പാർലമെന്‍റിലേക്കുള്ള എല്ലാ വഴികളും അടച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here