Advertisement

ആർട്ടിക്കിൾ 370; കേന്ദ്രനടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി

August 6, 2019
Google News 1 minute Read

ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്ര നടപടി ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ പൊതു താത്പര്യ ഹർജി. അഭിഭാഷകനായ എം എൽ ശർമയാണ് ഹർജി സമർപ്പിച്ചത്.

തിങ്കളാഴ്ച്ചയാണ് കശ്മീരിന് പ്രത്യേക പദവി നൽകികൊണ്ടുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയത്.
ആർട്ടിക്കിൾ 370 കശ്മീരിൽ തീവ്രവാദത്തെ വളർത്തിയെന്നും വികസനത്തെ ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു. രാജ്യസഭയിലെ ചർച്ചയിൽ മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി. ആർട്ടിക്കിൾ 370 സ്ത്രീ വിരുദ്ധമാണ്.മൂന്ന് കുടുംബങ്ങൾ ഭരിച്ചാണ് ജമ്മു കശ്മീരിനെ ഇല്ലാതാക്കിയതെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Read Also : ‘അന്ന് നോട്ട് നിരോധനമെങ്കിൽ ഇന്ന് ആർട്ടിക്കിൾ 370’; കേന്ദ്രസർക്കാരിനെ വിമർശിച്ച് കമൽ ഹാസൻ

നിരവധി പേരാണ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനും രംഗത്തെത്തിയിട്ടുണ്ട്. ഒന്നാം മോദി സർക്കാർ നോട്ട് നിരോധിച്ചെങ്കിൽ ഇന്ന് ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. അങ്ങേയറ്റം ഏകാധിപത്യപരവും പ്രതിലോമകരവുമായ നടപടിയാണിതെന്ന് കമൽഹാസൻ പ്രതികരിച്ചു.

Read Also : എന്താണ് ആർട്ടിക്കിൾ 35എ,370 ?

1954ൽ ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ നിർദേശപ്രകാരം രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ആർട്ടിക്കിൾ 35എ ഭരണഘടനയിൽ എഴുതിച്ചേർത്തത്. ആർട്ടിക്കിൾ 35എ പ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജമ്മു കശ്മീരിൽ സ്ഥിരതാമസമാക്കാനോ ഭൂമിയോ സ്വത്ത് വകകളോ വാങ്ങുന്നതിനോ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനോ സ്‌കോളർഷിപ്പ് നേടുന്നതിനോ നിയമം മൂലമുള്ള വിലക്കുണ്ട്. ആർട്ടിക്കിൾ 370 ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നുണ്ട്. പ്രതിരോധം, വിദേശകാര്യം, ആശയവിനിമയം, എന്നിവയിൽ കേന്ദ്രസർക്കാരിനായിരിക്കും അധികാരമെന്നും ഇതോടൊപ്പം പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here