ബാബർ അസം ബാറ്റിംഗിനെത്തിയപ്പോൾ ആരാധകരുടെ തള്ളിക്കയറ്റം; സോമർസെറ്റ് വെബ്സൈറ്റ് ഹാങ്ങായി

ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്റ്സ്മാനാണ് പാക്ക് താരം ബാബർ അസം. നിലവിൽ ഇംഗ്ലീഷ് ആഭ്യന്തര ലീഗായ വിറ്റാലിറ്റി ബ്ലാസ്റ്റ് ടി-20യിൽ സോമർസെറ്റിനായി കളിക്കുകയാണ് താരം. ബാബറിൻ്റെ ബാറ്റിംഗ് കാണാനായി ആരാധകർ തള്ളിക്കയറിയതോടെ സോമർസെറ്റ് വെബ്സൈറ്റ് ഹാങ്ങായതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം.

ഗ്ലാമര്‍ഗനും സോമര്‍സെറ്റും തമ്മിലുള്ള ടി-20 ബ്ലാസ്റ്റിലെ ആദ്യ മല്‍സരത്തില്‍ ബാബറിന്റെ പ്രകടനം ആസ്വദിക്കാന്‍ ടീമിന്റെ വെബ്‌സൈറ്റിലേക്ക് ആരാധകര്‍ ഒഴുകിയെത്തി. യൂട്യൂബിലോ മറ്റു വെബ്‌സൈറ്റുകളിലോ മല്‍സരത്തിന്റെ തല്‍സമയ സംപ്രേക്ഷണം ഇല്ലായിരുന്നു. സോമര്‍സെറ്റിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ മാത്രമേ മല്‍സരം കാണാന്‍ കഴിയുകയുള്ളൂ. ഇതാണ് വെബ്‌സൈറ്റ് ക്രാഷാവാന്‍ കാരണം.

1.5 മില്ല്യണ്‍ പേരാണ് ബാബറിന്റെ പ്രകടനം കാണാന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്തത്. വെബ്‌സൈറ്റ് ക്രാഷായി മാറിയതോടെ സര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി സോമര്‍സെറ്റിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ബെന്‍ വാറെന്‍ അറിയിച്ചു.

മത്സരത്തിൽ 35 റൺസെടുത്ത് ബാബർ പുറത്തായിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More