Advertisement

പ്രളയത്തിൽ മുങ്ങി പറശ്ശിനിക്കടവ് ക്ഷേത്രം; ചിത്രങ്ങൾ

August 9, 2019
Google News 1 minute Read

വെള്ളത്തിൽ മുങ്ങി കണ്ണൂർ പറശ്ശിനിക്കടവ് ക്ഷേത്രം. ക്ഷേത്രത്തിനകത്ത് ഒരാൾ പൊക്കത്തിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ക്ഷേത്രത്തിന് തൊട്ടരികിലൂടെ ഒഴുകുന്ന വളപ്പട്ടണം പുഴയിലേയും ക്ഷേത്രത്തിലേയും ജലനിരപ്പ് ഒരേ നിലയിലായ അവസ്ഥയിലാണ്. പ്രദേശത്ത് കനത്തമഴ തുടരുകയാണ്.

ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ വെള്ളം കയറി തുടങ്ങിയിരുന്നു. ക്ഷേത്രത്തിലേക്ക് ഇന്ന് ആരെയും പ്രവേശിപ്പിച്ചിട്ടില്ല. ചില ചടങ്ങുകൾ മാത്രമാണ് നടക്കുന്നത്. പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറാറുണ്ടെങ്കിലും ഇത്രത്തോളം സ്ഥിതി വഷളാകുന്നത് ഇത് ആദ്യമാണ്.

തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാന പാത ഉൾപ്പെടെ മലയോരത്തെ മിക്ക റോഡുകളും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇരിക്കൂർ നിലാമുറ്റം പള്ളിയിലും വെള്ളം കയറി. ഇരിട്ടി, ശ്രീകണ്ഠപുരം, കണിച്ചാർ, കേളകം, മണത്തണ, കാക്കേങ്ങാട്, അമ്പയത്തോട് ടൗണുകളിൽ വെള്ളംകയറി. ഇരിട്ടിയിൽ 140 കടകളിൽ വെള്ളം കയറി. വ്യാപര മേഖല സ്തംഭിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here