നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണം പരിതാപകരമെന്ന് ഹൈക്കോടതി

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം പരിതാപകരമാണെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയും മുൻ എസ്‌ഐയുമായ സാബു സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസ് അന്വേഷണത്തെ വിമർശിച്ചത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പാർപ്പിച്ച ജയിൽ, ലോക്കപ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന് കോടതി ചോദിച്ചു. സിസിടിവി പരിശോധിക്കേണ്ടെന്നാണ് അന്വഷണ സംഘത്തിന് മുകളിൽ നിന്ന് കിട്ടിയ നിർദേശമെന്ന് മറുപടിയായി സർക്കാർ കോടതിയെ അറിയിച്ചു. ഈ ഉന്നതൻ ആരാണെന്ന് ചോദിച്ച കോടതി, അത് ആരായാലും അന്വേഷണത്തിന്റെ എബിസിഡി അറിയാത്ത ആളാണെന്നും വിമർശിച്ചു.

കേസിൽ ഇടുക്കി മജിസ്‌ട്രേറ്റിനോടും കോടതി വിശദീകരണം തേടി. രാജ്കുമാറിനെ പൊലീസ് ഹാജരാക്കിയപ്പോൾ കസ്റ്റഡി മർദനത്തെക്കുറിച്ച് പരാതി നൽകിയോ എന്നും പരാതി നൽകിയിട്ടുണ്ടെങ്കിൽ അതിൽ എന്ത് നടപടി സ്വീകരിച്ചു എന്നുമാണ് മജിസ്‌ട്രേറ്റ് വിശദീകരണം നൽകേണ്ടത്. ഹർജി ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top