‘കുമ്പളങ്ങി നൈറ്റ്സ്’ സുന്ദരമായ സിനിമയെന്ന് രവിചന്ദ്രൻ അശ്വിൻ

നവാഗതനായ മധു സി നാരായണൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റർ രവിചന്ദ്രൻ അശ്വിൻ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അശ്വിൻ രംഗത്തെത്തിയത്. ലളിതമായ കഥയാണെങ്കിലും സിനിമ മനോഹരമാണെന്ന് അശ്വിൻ കുറിച്ചു.

“എന്ത് സുന്ദരമായി ക്രാഫ്റ്റ് ചെയ്യപ്പെട്ട സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്! ലളിതമായ കഥയാണെങ്കിലും എന്തൊരു സുന്ദരം”- അശ്വിൻ ട്വീറ്റ് ചെയ്തു.

നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ നിർമ്മിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയിൻ നിഗം, അന്ന ബെൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ശ്യാം പുഷ്കരാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More