ജാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു

ജാർഖണ്ഡിലെ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു. സംസ്ഥാനത്തെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ക്രിമിനലുകളേക്കാൾ മോശമാണെന്ന് ആരോപിച്ചാണ് അധ്യക്ഷൻ അജോയ് കുമാർ രാജിവച്ചത്. രാഹുൽ ഗാന്ധിക്ക് അയച്ച രാജികത്തിന്റെ പകർപ്പ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.


രാജികത്തിൽ മുതിർന്ന നേതാക്കളായ സുബോധ് കന്ത് സഹായ്, രാമേശ്വർ ഓറാവോൺ തുടങ്ങിയവരെ കാലുവാരികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2017 മുതൽ ജാർഖണ്ഡിൽ കോൺഗ്രസിന്റെ അധ്യക്ഷനാണ് അജോയ് കുമാർ. അസംബ്ലി തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അജോയ് കുമാറിന്റെ രാജി സംസ്ഥാനത്തെ പാർട്ടിക്ക് വലിയ പ്രതിസന്ധിയായി.

അജോയ് കുമാറിന്റെ രാജിക്ക് പിന്നാലെ സംസ്ഥാനത്തെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുണ്ട്. ബർഹി എംഎൽഎ മനോജ് യാദവ് അടക്കമുള്ളവർ ബിജെപിയിൽ പോകുമെന്നാണ് വിവരം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More