ദീപികയുടെ മേക്കപ്പില്ലാതെയുള്ള പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദീപികയുടെ മേക്കപ്പില്ലാത്ത ചിത്രം ഏറ്റെടുത്ത് സേഷ്യല്‍ മീഡിയ. ഇക്കുറി ജിമ്മില്‍ സുഹൃത്ത് ഇഷയുമായുള്ള സെല്‍ഫി അടക്കമുള്ള ചിത്രങ്ങളാണ് ബോളിവുഡ് താരം
ദീപിക പദ്‌കോണ്‍ ആരാധകരമായി പങ്കുവെച്ചിരിക്കുന്നത്.
ദീപികയ്‌ക്കൊപ്പമുള്ള വര്‍ക്ക് ഔട്ട് സമയം എന്ന തലക്കെട്ടോടെയാണ് സുഹൃത്ത്
ഇഷ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ഹാഷ് ടാഗില്‍ നോ മേക്കപ്പ് എന്നും ഇഷ ചേര്‍ത്തിട്ടുണ്ട്. ചിത്രങ്ങള്‍ പ്രേഷകര്‍ ഏറ്റെടുത്തതോടെ, ദീപിക മേക്കപ്പ് ഇല്ലാതെ തന്നെ വളരെ സുന്ദരിയാണെന്നായിരുന്നു ചിത്രത്തിനു ലഭിച്ച പ്രതികരണം.
വിവാഹത്തിനു ശേഷം താരം സിനിമയില്‍ സജീവമല്ലെങ്കിലും കൃത്യമായ ഡയറ്റും ഫിറ്റ്നസും പാലിക്കുന്ന ദീപിക മുന്‍പും തന്റെ ഫിറ്റ്‌നസ് ചിത്രങ്ങള്‍ പ്രേഷകരുമായി പങ്കുവെച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here