വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന മോഷ്ടാക്കളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു

എറണാകുളം പട്ടിമറ്റത്തിനു സമീപം തട്ടാംമുകളില്‍ വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന മോഷ്ടാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വടക്കേകോട്ട കോച്ചേരി സ്വദേശി സുജിത്ത്(35) കടയിരുപ്പ് നടുവിലേത്ത് സാജു(45) എന്നിവരാണ് പിടിയിലായത്.

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. മാല പൊട്ടിച്ച് കടന്നു കളഞ്ഞ വിവരം വൃദ്ധ സമീപത്തെ എടിഎമ്മില്‍ പണം നിറയ്ക്കാനെത്തിയ ജീവനക്കാരോട് പറയുകയും . ഇവര്‍ വാഹനത്തില്‍ പന്തുടര്‍ന്ന മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു.ഇരുവരെയും കുന്നത്തുനാട് പൊലീസിനു കൈമാറി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top