കോളജ് കമ്പ്യൂട്ടറുകൾ നശിപ്പിച്ചു; വിദ്യാർത്ഥിക്ക് ഒരു വർഷം തടവ്

ന്യൂയോർക്കിൽ കോളജ് കമ്പ്യൂട്ടറുകൾ നശിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥിക്ക് 12 മാസം തടവ്. വിശ്വനാഥ് അകുതോട്ട, എന്ന 27 കാരനാണ് ശിക്ഷ ലഭിച്ചത്.

ന്യൂയോർക്കിലെ സെന്റ് റോസ് കോളജിലാണ് സംഭവം. തടവ് ശിക്ഷയ്ക്ക് പുറമെ 58,471 യുഎസ് ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്.

Read Also : ട്രെയിനിൽ മയക്കുമരുന്ന് കലർന്ന ഐസ്‌ക്രീം നൽകി വിദ്യാർത്ഥിനിയെ ടിടിഇ പീഡിപ്പിച്ചതായി പരാതി

‘യുഎസ്ബി കില്ലർ’ എന്ന ഡിവൈസ് ഉപയോഗിച്ചാണ് കോളജിലെ 66 കമ്പ്യൂട്ടറുകളും നശിപ്പിച്ചത്. കമ്പ്യൂട്ടറിന്റെ യുഎസ്ബി പോർട്ടിൽ ഈ ഡിവൈസ് കുത്തുമ്പോൾ കമ്പ്യൂട്ടർ തുടർച്ചയായി ചാർജ് ആവുകയും ഡിസ്ചാർജ് ആവുകയും ചെയ്യുകയും ഇത് കമ്പ്യൂട്ടറിനെ നശിപ്പിക്കുകയും ചെയ്യുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More