Advertisement

പെഹ്‌ലുഖാൻ കൊലക്കേസിൽ ആറ് പ്രതികളേയും വെറുതെവിട്ടു

August 14, 2019
Google News 0 minutes Read

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പെഹ്‌ലുഖാൻ എന്നയാളെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതെവിട്ടു. ആറ് പ്രതികളെയാണ് വെറുതെവിട്ടത്. രാജസ്ഥാനിലെ ആൾവാറിലെ വിചാരണ കോടതിയുടേതാണ് വിധി. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്.

2017 എപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. ജയ്പുരിലെ ചന്തയിൽ നിന്ന് വാങ്ങിയ കന്നുകാലികളെ ഹരിയാനയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദേശീയ പാതയിൽ തടഞ്ഞ് നിർത്തി പെഹ്‌ലുഖാനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽവച്ച് പെഹ്‌ലുഹാൻ മരിക്കുകയായിരുന്നു.

പെഹ്‌ലുഖാനെ ആൾക്കൂട്ടം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയത്. പശുവിന്റെ പേരിലുള്ള കൊലപാതകം രാജ്യത്തെ ഞെട്ടിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here