മമതയുടെ വിശ്വസ്തനും തൃണമൂൽ എംഎൽഎയുമായ സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നു

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസ് എംഎൽഎയുമായ സോവൻ ചാറ്റർജി ബിജെപിയിൽ ചേർന്നു. മമതയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന സോവൻ ചാറ്റർജി മുൻ മന്ത്രിയും കൊൽക്കത്ത കോർപ്പറേഷൻ മുൻ മേയറുമാണ്. ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി നേതാവ് മുകുൾ റോയിയാണ് സോവൻ ചാറ്റർജിക്ക് പാർട്ടി അംഗത്വം നൽകിയത്. ഇതിന് ശേഷം ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയുമായും സോവൻ ചാറ്റർജി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് ആറാമത്തെ തൃണമൂൽ എംഎൽഎയാണ് ബിജെപിയിൽ ചേരുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More