Advertisement

കേരളത്തിലെവിടെയും അടിയന്തര സഹായത്തിനായി ഈ നമ്പറിൽ ബന്ധപ്പെടുക; എമർജൻസി റെസ്‌പോൻസ് സിസ്റ്റത്തിന്റെ സേവനം ഇന്നുമുതൽ സംസ്ഥാനത്ത് ലഭ്യം

August 15, 2019
Google News 1 minute Read

പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി രാജ്യവ്യാപകമായി ആരംഭിച്ച എമർജൻസി റെസ്‌പോൻസ് സിസ്റ്റത്തിന്റെ സേവനം ഇന്നുമുതൽ കേരളത്തിലും ലഭ്യം. 112 എന്ന ടോൾഫ്രീ നമ്പറാണ് അടിയന്തരഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി സംവിധാനിച്ചിട്ടുളളത്. പുതിയ സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പൊലീസ് സഹായങ്ങൾക്കായി 100, ഫയർ ഫോഴ്‌സ് സേവനങ്ങൾക്കായി 101, ആരോഗ്യസംബന്ധമായ സഹായങ്ങൾക്ക് 108, സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സേവനത്തിനായി 181 തുടങ്ങി വ്യത്യസ്ത ഫോൺ നമ്പറുകളാണ് വിവിധതരം സഹായാഭ്യർത്ഥനകൾക്കും സേവനങ്ങൾക്കും സംസ്ഥാനത്തുണ്ടായിരുന്നത്. ഇനി അതെല്ലാം മറക്കാം.

Read Also : ടീച്ചർ അമ്മ ഇഷ്ടം; സുഹൃത്തിന്റെ ശസ്ത്രക്രിയക്ക് അടിയന്തര ഇടപെടൽ നടത്തിയ ആരോഗ്യമന്ത്രിക്ക് കൈയടി

അടിയന്തരഘട്ടങ്ങളിലെ ഏത് സഹായത്തിനും 112 ഡയൽ ചെയ്താൽ മതി. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെൻററിലേക്കാണ് വിളിയെത്തുക. എവിടെ നിന്നാണ് വിളിക്കുന്നതെന്ന് കമാൻഡ് സെൻററിന് മനസ്സിലാക്കാനാകും. ഇവിടവുമായി ബന്ധിപ്പിച്ചിരിക്കുന്ന കൺട്രോൾ റൂം വാഹനങ്ങൾ ഉടൻ സഹായം വേണ്ടിടത്തേക്ക് ഓടിയെത്തും. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ സേവനം സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ലാന്റ് ലൈൻ, മൊബൈൽ ഫോൺ എന്നിവ വഴി സൌജന്യമായി കമാൻഡ് സെൻററുമായി ബന്ധപ്പെടാം. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും സേവനം തേടാം. സൌകര്യം ദുരുപയോഗപ്പെടുത്തരുതെന്ന് മാത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here