Advertisement

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

August 16, 2019
Google News 0 minutes Read

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച കാസര്‍ഗോഡ് കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് കാര്യമായ മഴ പെയ്തില്ല. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് പിന്‍വലിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങിയതും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുന്നതുമാണ് മഴ കുറയാന്‍ കാരണം. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഓറഞ്ച് അലര്‍ട്ട് കാസര്‍ഗോഡ് കണ്ണൂര്‍ എന്നീ ജില്ലകളിലായി പരിമിതപ്പെടുത്തി.

വടക്കന്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ആഗസ്റ്റ് 17ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. മഴ കുറയുന്ന സാഹചര്യത്തില്‍ ദുരന്തതമേഖലയിലെ രക്ഷാപ്രവര്‍ത്തതനം കൂടുതല്‍ ഊര്‍ജിതമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here