നാടുകാണിചുരം ഗതാഗതയോഗ്യമാകാന്‍ നാലുമാസത്തെ കാലതാമസം ഉണ്ടാകുമെന്ന് സര്‍ക്കാര്‍

നാടുകാണി ചുരത്തിലൂടെ ഗതാഗതം പുനസ്ഥാപിക്കാന്‍ നാലു മാസമെങ്കിലും കാലതാമസമുണ്ടാകുമെന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സമാന്തരപാത നിര്‍മിക്കാന്‍ ആലോചന തുടങ്ങി.
കനത്ത മഴയില്‍ റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിട്ട് പത്തിലേറെ ദിവസമായി. എട്ടു കിലോമീറ്റര്‍ ഭാഗത്താണ് വ്യാപകമായി മലയിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലില്‍ നിരവധി വാഹനങ്ങളാണ് ചുരത്തില്‍ കുടുങ്ങിയത്. ദിവസങ്ങള്‍ക്കു ശേഷം തമിഴ്‌നാട് വഴിയാണ് ഇവ പുറത്തെത്തിക്കാനായത്. ഈ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ സഹകരണത്തോടെ താത്കാലിക പാത നിര്‍മിക്കാനുള്ള തീരുമാനം.
മണ്ണിടിച്ചിലില്‍ വന്നടിഞ്ഞ കൂറ്റന്‍ പാറക്കല്ലുകള്‍ സ്‌ഫോടനം നടത്തി മാറ്റാനുള്ള ശ്രമവും വിജയിക്കില്ലെന്നാണ് വിലയിരുത്തല്‍. അതിനിടെ കെഎസ്ആര്‍ടിസി താമരശേരി വഴി ഗൂഡല്ലൂരിലേക്ക് സര്‍വീസ് നടത്തും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here