ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 47 ആയി

ഉത്തരേന്ത്യയിൽ മഴക്കെടുതിയിലും പ്രളയത്തിലുമായി മരണം 71 ആയി. ഉത്തരാഖണ്ഡിൽ നാൽപത്തിയേഴ് പേരും ഹിമാചൽ പ്രദേശിൽ 24 പേരുമാണ് മരിച്ചത്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ ഷിംല, കുളു മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ഷിംല – കൽക്ക പാതയിലെ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.

കാഗ്ര,ചമ്പ ജില്ലകളിലും പ്രളയ സമാനമായ സാഹചര്യമാണ്. ഉത്തരകാശി,ഡെറാഡൂൺ,നൈനിറ്റാൾ തുടങ്ങിയ 6 ജില്ലകളിൽ 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഹരിയാന,ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും ഡൽഹിയിലും കൂടി പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.യമുനയുടെ തീരങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More