ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയെന്നു മുന്നറിയിപ്പ്; ജമ്മുവിലെ മൊബൈൽ ഇന്റർനെറ്റ് സേവനം പിൻവലിച്ചു

ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയെന്നു മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജൻസികൾക്കാണ് വിവരം ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മുകശ്മിരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മുവിലെ മൊബൈൽ ഇന്റർനെറ്റ് സേവനം പിൻവലിച്ചു.

അതേസമയം ശ്രീനഗറിലടക്കം സ്‌കൂളുകൾ ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കും. 15 ദിവസത്തിന് ശേഷമാണ് സ്‌കൂളുകൾ തുറക്കുന്നത്.ശ്രീനഗറിൽ ആകെയുള്ള 190 സ്‌ക്കൂളിൽ 95 എണ്ണം മാത്രമാണ് തുറന്നത്. സ്‌ക്കൂളുകളിൽ ഹാജർ നില നന്നേ കുറവാണ്.

Read Also : കശ്മീരിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ

എന്നാൽ കശ്മീർ സംഘർഷം തുടരുകയാണ്. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിൽ പ്രതിഷേധച്ച് ശ്രീനഗറിൽ സൈനികർക്ക് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സൈന്യം പെല്ലറ്റ് പ്രയോഗിച്ചു.നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു.

Read Also : ഫോൺ വിളിക്കാൻ കാത്തിരിക്കേണ്ടത് മണിക്കൂറുകളോളം; സംസാരിക്കാൻ കഴിയുക രണ്ട് മിനിട്ട്: കശ്മീരിൽ നിന്ന് ഉള്ളുലയ്ക്കുന്ന വാർത്തകൾ

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു മേഖലയിൽ പുനസ്ഥാപിച്ച ഇന്റർനെറ്റ് സേവനങ്ങൾ വീണ്ടും റദ്ധാക്കി. കാശ്മീരിൽ ടെലികോം സേവനങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്.കശ്മീർ ഡിജിപി ഇന്ന് ജമ്മുവിലെ അഞ്ചു ജില്ലകൾ സന്ദർശിക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More