ഈ ഫൊട്ടോഗ്രഫി ദിനത്തിൽ നിങ്ങൾക്കായി ട്വന്റിഫോറിന്റെ ഫൊട്ടോഗ്രഫി മത്സരം

ഈ ഫൊട്ടോഗ്രഫി ദിനത്തിൽ നിങ്ങൾക്കായി ഫൊട്ടോഗ്രഫി മത്സരം ഒരുക്കി ട്വന്റിഫോർ. മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നന്മയുടെ വെളിച്ചമേകിയ അത്തരം ചിത്രങ്ങൾ നിങ്ങളുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടോ ? എങ്കിൽ അത്തരം ‘അതിജീവനത്തിന്റെ’ ചിത്രങ്ങൾ ട്വന്റിഫോറുമായി പങ്കുവയ്ക്കുക. തെരഞ്ഞെടുക്കുന്ന മികച്ച 10 ചിത്രങ്ങൾക്ക് സമ്മാനവും നൽകും.

‘അതിജീവിക്കാൻ കൈമെയ് മറന്ന് അണിനിരന്ന കേരളം’ എന്നതാണ് മത്സരത്തിന്റെ വിഷയം. ചിത്രം #24photographycontest2019 എന്ന ഹാഷ്ടാഗോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാം. മികച്ച ചിത്രത്തിന് സമ്മാനം ലഭിക്കും. ചിത്രം പകർത്തിയത് ക്യാമറയിൽ തന്നെ വേണമെന്നില്ല മൊബൈൽ ക്യാമറയിലുമാകാം. ട്വന്റിഫോറിന്റെ ജ്യൂറിയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More